കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) തീവ്ര പാചകവാതക സുരക്ഷാ മാസാചരണം ആരംഭിച്ചു. പാചകവാതക സിലിണ്ടർ വീടുകളിൽ എത്തിക്കുന്നതിനു മുമ്പുള്ള പരിശോധനയാണ് (പ്രീ ഡെലിവറി ചെക്ക്- പി.ഡി.സി) പ്രധാനമായും നടത്തുക.

ഉപഭോക്താവിന് കൈമാറുന്നതിനു മുമ്പ് സിലിണ്ടറിന്റെ സുരക്ഷ, ഭാരം, ഗുണമേന്മ എന്നിവ വീട്ടുപടിക്കൽ തന്നെ പരിശോധിക്കും. ഗുണഭോക്താവിന്റയും വീട്ടുപടിക്കൽ പി.ഡി.സി സംഘം എത്തും.

സിലിണ്ടറിന്റെ സീൽ പൊട്ടിയിട്ടുണ്ടോ ചോർച്ചയുണ്ടോ എന്നിവ പരിശോധിക്കും. ചോർച്ച പരിശോധിക്കുന്നത് ലീക്ക് ഡിറ്റക്ടേഴ്‌സ് സംവിധാനം ഉപയോഗിച്ചായിരിക്കും. ഐ.ഒ.സി എൽ ചീഫ് ജനറൽ മാനേജരും സംസ്ഥാന തലവനുമായ വി.സി. അശോകൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വനിതകളുടെ ബൈക്ക് റാലിയും സംഘടിപ്പിച്ചു.