കാലടി: ഗ്രാമ പഞ്ചായത്തും ആയുഷ് മിഷനും സംയുക്തമായി ചേർന്ന് ഗവ. ആയുർവേദ ആശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി ശിലയിട്ടു. വൈസ്.പ്രസിഡന്റ് വാലസ് പോൾ അദ്ധ്യക്ഷത വഹിച്ചു. കാലടി ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ, മാത്യൂസ് കോലഞ്ചേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദാമോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി.ജോർജ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജു മാണിക്കമംഗലം, ഡോ. വി. ലക്ഷ്മി എന്നിവർ സംസാരിച്ചു. മാണിക്കമംഗലം തുറയോട് ചേർന്ന ഏഴുസെന്റ് സ്ഥലത്ത് 1080 സ്ക്വയർ ഫീറ്റിൽ 30 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും.