മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ കൺസ്ട്രഷൻ ടീമിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ആദ്യഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ഇ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ അനിത റെജി, ട്രെയിനിംഗ് ടീം അംഗമായ ജാൻസി, ലോ കോഓർഡിനേറ്റർ സാജിത, വി.ഇ.ഒ കെ.പി.ദിവ്യ എന്നിവർ സംസാരിച്ചു. 12ാം വാർഡിലെ സുജാഭായ് സജിത്തിന്റെ ഭവനനിർമ്മാണമാണ് ആരംഭിച്ചത്. പ്രത്യേക പരിശീലനം നൽകിയ കുടുംബശ്രീ കൺസ്ട്രക്ഷൻ ടീമിന്റെ നേതൃത്വത്തിലാണ്നിർമ്മാണം. 600സ്‌ക്വയർ ഫീറ്റിൽ താഴെയുള്ള വീടിന്റെ നിർമ്മാണം 53 ദിവസം കൊണ്ട് പൂർത്തിയാക്കും. പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളിൽ നിന്നും പ്രത്യേക പരിശീലനം നൽകിയവരുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ കൺസ്ട്രക്ഷന്റെ ആദ്യഭവനനിർമ്മാണത്തിനാണ് തുടക്കമായത്.