വൈപ്പിൻ : എളങ്കുന്നപ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ മാലിന്യക്കൂമ്പാരമായിരുന്നിടത്ത് ജനകീയസമിതി നിർമ്മിച്ച അക്ഷരോദ്യാനം തുറന്നു. മന്ദിരം ഹൈബി ഈഡൻ എം.പിയും വായനശാല എസ്. ശർമ്മ എം.എൽ.എയും കുട്ടികളുടെ ഗ്രന്ഥശാല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണനും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.ജി. ബിജു അദ്ധ്യക്ഷത വഹിച്ചു. ആന്റണി ഡാമിയൻ, ബേബി ജോസഫ്, പ്രമോദ് മാലിപ്പുറം എന്നിവരെ യഥാക്രമം ജില്ലാ പഞ്ചായത്ത് അംഗം റോസ് മേരി ലോറൻസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആൽബർട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാൽ എന്നിവർ ആദരിച്ചു. കെ.എസ്. രാധാകൃഷ്ണൻ, എ.എസ്. ബെന്നി, കെ.പി. അജിത്ത്കുമാർ, ഒ.കെ. കൃഷ്ണകുമാർ, സി.എക്‌സ്. ആൽബർട്ട്, വി.എ. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ കെ.ജെ. റോയി സ്വാഗതവും വൈസ് ചെയർമാൻ സി.എക്‌സ്. സുനിൽ നന്ദിയും പറഞ്ഞു.