മൂവാറ്റുപുഴ: മലങ്കര ഡാമിന്റെ ജലനിരപ്പ് 39 അടിയായി നിജപ്പെടുത്തണമെന്ന് വെള്ളൂർക്കുന്നം ശാന്തി നഗർ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ മലങ്കര ഡാമിന്റെ ജലനിരപ്പ് 39 അടിയായി നിജപ്പെടുത്തിയാൽ കാലാകാലങ്ങളായി മൂവാറ്റുപുഴയാറിന്റെ തീരദേശവാസികൾ അനുഭവിക്കുന്ന യാതനകൾക്ക് പരിഹാരം കാണാനാകും. മൂവാറ്റുപുഴ മുതൽ വെെക്കം വരെയുള്ള ജനവാസകേന്ദ്രങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് നിരന്തരമുള്ള പ്രളയം മൂലം സംഭവിച്ചത്. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടോം ജോസ് , എസ്.ആർ. രാജീവ്, സ്വപ്ന വിക്രമൻ , ബിന്ദു സുരേഷ്, ജി.പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.