irctc-

കൊച്ചി: രാമായണത്തിൽ പ്രതിപാദിക്കുന്ന ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി)

രാമായണ യാത്ര ടൂർ പാക്കേജ് ഒരുക്കി.

• 2019 ഡിസംബർ 9 ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ച് 15ന് മടങ്ങി വരും.

• ദാംബുള്ള, ട്രിങ്കോമലി, കാൻഡി, നുവാര ഏലിയ, കൊളംബോ എന്നിവിടങ്ങൾ കൂടാതെ ശ്രീലങ്കയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശനത്തിൽ ഉൾപ്പെടും.

• രാമായണവുമായി ബന്ധപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങളായ മണവാരി, മുന്നീശ്വരം, റമ്പോദ ഭക്ത ഹനുമാൻ ക്ഷേത്രം, ഗായത്രീ പീഠം, സീതാദേവീ ക്ഷേത്രം, ദിവുരുമ്പോല, കേലനിയാ ക്ഷേത്രം, ദാംബുള്ള ഗുഹാ ക്ഷേത്രം, തിരുക്കോണേശ്വരം, ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, കാൻഡി ക്ഷേത്രം, ബൊട്ടാനിക്കൽ ഗാർഡൻ, പിന്നവാല ആന പരിപാലന കേന്ദ്രം മുതലായ സ്ഥലങ്ങളും സന്ദർശിക്കാം.

• ടിക്കറ്റ് നിരക്ക് ഒരാൾക്ക് 46,830 രൂപ.

• ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടലുകളിൽ താമസസൗകര്യം, എ.സി വാഹനങ്ങൾ, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ടൂർ ഗൈഡ്, യാത്രാ ഇൻഷ്വറൻസ് സേവനങ്ങൾ പാക്കേജിലുണ്ട്.

ഇന്ത്യയിലും രാമായണ പര്യടനം
ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ:

ഭാരതത്തിലെ, രാമായണവുമായി ബന്ധപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ഐ.ആർ.സി.ടി.സി പാക്കേജുകളുണ്ട്.

മധുരയിൽനിന്നും 2019 നവംബർ 16ന് പുറപ്പെടുന്ന 13 ദിവസത്തെ പാക്കേജാണിത്.

• ചിത്രകൂടം, ബുക്‌സർ, സീതാമാർഹി, ജനക്പൂർ (നേപ്പാൾ), അയോധ്യ, നന്ദിഗ്രാം, അലഹബാദ്, ശ്രിംഗവേർപൂർ, നാഷിക്, ഹംപി എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് 28ന് മടങ്ങിയെത്തും.

• പാക്കേജിൽ ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ഡോർമിറ്ററി താമസം, വാഹന സൗകര്യം, ടൂർ എസ്‌കോർട്ട് തുടങ്ങിയ സേവനങ്ങളുണ്ട്. • ടിക്കറ്റ് നിരക്ക് 14,720 രൂപ.

ടൂറിസ്റ്റ് ട്രെയിൻ: നവംബർ 13ന് പുറപ്പെടുന്ന 12 ദിവസത്തെ പാക്കേജ് കൊൽക്കത്ത, ഗുവാഹട്ടി, ഷില്ലോംഗ്, ചിറാപ്പൂഞ്ചി തുടങ്ങി വടക്കു കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് 24ന് മടങ്ങിയെത്തും.

• ടിക്കറ്റ് നിരക്ക് 45,820 മുതൽ.

ട്രെയിൻ പാക്കേജുകളിൽ ലീവ് ട്രാവൽ കൺസഷൻ (എൽ.ടി.സി) സൗകര്യം ലഭ്യമാണ്.

വിവരങ്ങൾക്ക്:

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്
തിരുവനന്തപുരം – 9567863245 എറണാകുളം 9567863242
കോഴിക്കോട് – 9746743047 ഓൺലൈൻ – www.irctctourism.com