കൂത്താട്ടുകുളം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചെള്ളയ്ക്കപ്പടി കോളനിയിലെ വീടുകളിൽ കുടിവെള്ളമെത്തി . നഗരസഭയിലെ 23-ാം ഡിവിഷനിൽ ഉൾപ്പെടുന്ന കോളനിയിലെ 40 കുടുംബങ്ങൾക്കാണ് സമഗ്ര കുടിവെള്ള പദ്ധതിയിൽ നിന്നും കണക് ഷൻ നൽകിയത്. കോളനിയിൽ സ്ഥാപിച്ചിരുന്ന ടാങ്കിലെ മൂന്ന് ടാപ്പുകൾ മാത്രമായിരുന്നു ഈ കുടുംബങ്ങൾക്ക് വെള്ളത്തിന് ഏക ആശ്രയം. കുടിവെള്ള പദ്ധതി കമ്മിറ്റി ഭാരവാഹികളായി സണ്ണി കുര്യാക്കോസിനെയും, നഗരസഭാ ഉപാദ്ധ്യക്ഷ വിജയാശിവനെയും തിരഞ്ഞെടുത്തതോടെയാണ് ഇപ്പോൾ കോളനിയിലെ വീടുകളിലേക്ക് പൈപ്പ് കണക് ഷൻ നൽകിയത്. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം എംപിഐ ഡയറക്ടർ ഷാജു ജേക്കബ് നിർവഹിച്ചു.സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. എം ആർ സുരേന്ദ്രനാഥ്, സി എൻ പ്രഭകുമാർ, വിജയാ ശിവൻ, ഫെബീഷ് ജോർജ്, കെ ആർ സുനു, , അരുൺ.വി. മോഹൻ, അജി ജോസഫ്, പി.ടി.സുകു, പി.ജെ.ലൂക്കാ ,ടി.ആർ.വിജയൻ,കെ.കെ.ജയദേവൻ ,കെഎസ്.കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.