മൂവാറ്റുപുഴ: മരട് കായലോരം അപ്പാർട്ടുമെന്റിന്റെ നിർമ്മാണത്തിനെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി . നവംബർ 30നകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോ, ക്രെെബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഡിവെെ.എസ്. പി എന്നിവരോട് കോടതി ആവശ്യപ്പെട്ടു. . കൊച്ചി കടവന്ത്ര കടവിൽ വീട്ടിൽ ചെഷയർ ടാർസനാണ് ഹർജിക്കാരൻ.

കായലോര ഫ്ലാറ്റ് സി ആർ 2 മേഖലയിലുള്ളതാണ് . മത്സകൃഷിയും പൊക്കാളി കൃഷിയും ഇപ്പോൾ നടക്കുന്നില്ല. കായലിന്റെ തീരത്താണ് കെട്ടിടനിർമ്മാണത്തിന് പ‌ഞ്ചായത്ത് അനുമതി നൽകിയത്.കായൽ ഇതുവരെ അളന്നുതിട്ടപ്പെടുത്തിയിട്ടില്ല. നഗരസഭയുടേയാേ റവന്യൂ ഡിപ്പാർട്ടുമെന്റിന്റെയോഅനുമതിയില്ലാതെയാണ് കായൽ തീരത്ത് സംരക്ഷണ ഭിത്തിനിർമ്മിച്ചത്. കായൽ പുറമ്പോക്ക് കൈയേറിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.