കൊച്ചി: മുസ്ലിം വനിതാ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. വനിതാ സംരംഭകർക്ക് പിന്തുണയും പ്രോത്സാഹനവും നൽകുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. 6 ന് രാവിലെ 9.30മുതൽ രാത്രി 9വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ മേൽനോട്ടം വഹിക്കുന്ന സ്റ്റാളുകളുണ്ടാകും. ഇടപ്പള്ളി ജമാ അത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മേള സാമൂഹിക പ്രവർത്തക രൂപ ജോർജ് ഉദ്ഘാടനം ചെയ്യും. 100ലേറെ സ്റ്റാളുകൾ മേളയിലുണ്ടാകും. ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, ബുക്‌സ്, ബാഗുകൾ, പാദരക്ഷകൾ, തുടങ്ങിയ ഹോം മെയ്ഡ് വസ്തുക്കൾ മേളയിൽ ലഭ്യമാണ്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഫോറം രൂപകൽപ്പന ചെയ്ത പേപ്പർ ബാഗുകളും ജൂട്ട്, തുണി ബാഗുകളും പ്രദർശനത്തിനും വിൽപ്പനയ്ക്കുമെത്തിക്കും.