വൈപ്പിൻ : മുരിക്കുംപാടം പൊതുശ്മശാനം പ്രവർത്തനസജ്ജമാക്കുന്നതിൽ വരുന്ന കാലതാമസത്തിൽ എളങ്കുന്നപ്പുഴ അപ്പെക്‌സ് റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു. ആറു മാസത്തിനകം പണി തീർക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും ഒന്നരവർഷം കഴിഞ്ഞിട്ടും ശ്മശാനം ഉപയോഗപ്രദമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. എന്നാൽ നിർമ്മാണം പൂർത്തീകരിച്ചതായും വൈദ്യുതിബന്ധം സ്ഥാപിച്ചുകിട്ടുന്നതിൽ വന്ന കാലതാമസമാണ് ശ്മശാനം തുറന്നുകൊടുക്കുന്നതിൽ കാലതാമസത്തിനിടയാക്കിയതെന്നും ജില്ലാ പഞ്ചായത്ത് അംഗം സോന ജയരാജ് പറഞ്ഞു.