പറവൂർ : ആർ.സി.ഇ.പി കരാർ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പറവൂർ മെയിൻ പോസ്റ്റാഫീസിനു മുമ്പിൽ ധർണ നടത്തി. സി.പി.ഐ.മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് കെ. രാമചന്ദ്രൻ, സെക്രട്ടറി എം.ടി. സുനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ. സുധി, ടി.എ. കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു. ധർണയ്ക്ക് മുന്നോടിയായി പ്രകടനവുമുണ്ടായിരുന്നു.