കൊച്ചി: വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി കൊച്ചി കപ്പൽശാല വിവിധ പരിപാടികൾ നടത്തി. മുതിർന്ന ഉദ്യോഗസ്ഥർക്കായി നടത്തിയ ശില്പശാലയ്ക്ക് കേന്ദ്ര വിജിലൻസ് കമ്മിഷൻ മുൻ ചീഫ് ടെക്നിക്കൽ എക്സാമിനർ വി.രാമചന്ദ്രൻ നേതൃത്വം നൽകി. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഡിബേറ്റ് മത്സരവും നടന്നു. സമാപന ചടങ്ങിൽ വി.രാമചന്ദ്രൻ മുഖ്യാതിഥിയായി. കപ്പൽശാല ചെയർമാനും എം.ഡിയുമായ മധു.എസ്.നായർ അദ്ധ്യക്ഷനായി. ചീഫ് വിജിലൻസ് ഓഫീസർ രാജേന്ദ്രൻ, വിജിലൻസ് ഓഫീസർ എ.ഡി. ബാലസുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു.