#പനങ്ങാട് അയ്യപ്പാടാക്കീസിൽ ഇനി ഒരാഴ്ച നാടവസന്തം

പനങ്ങാട്:​ ​നഷ്ടപ്പെട്ട നാടകവസന്തം തിരിച്ച് വിളിച്ച് ശ്രുതിപനങ്ങാടിന്റെ സായന്തനംനാടകരാവുകൾ 7മുതൽ 13വരെപനങ്ങാട് അയ്യപ്പടാക്കീസിൽ അരങ്ങേറും. അരനൂറ്റാണ്ടിലേറെ കുമ്പളം പഞ്ചായത്തിലെ ഏക സിനിമകോട്ടകയായിരുന്ന പനങ്ങാട് മുണ്ടേമ്പള്ളിയിലെ അയ്യപ്പടാക്കീസ് ഏറെകാലമായി പ്രവർത്തനരഹിതമായി കിടക്കുകയായിരുന്നു.മുൻകൂട്ടി നിശ്ചയിച്ച നാടകരാവുകൾ മഴമൂലം മുടങ്ങുമോ എന്ന ആശങ്കയിൽ സംഘാടകർ കഴിയുമ്പോഴാണ് തീയേറ്ററുടമകളായ സഹോദരങ്ങൾ ഈതീയേറ്റർ ഒരാഴ്ചത്തേക്ക് നാടകപ്രേമികൾക്കായി വിട്ടുകൊടുത്തത്.കേരളത്തിലെ പ്രശസ്തമായ 7നാടകങ്ങൾ 7ദിവസങ്ങളിലായി അവതരിപ്പിക്കും.സമാപനസമ്മേളനം 13ന് വൈകീട്ട് 6ന് എം.സ്വരാജ് എം.എൽ.എ.ഉദ്ഘാടനം ചെയ്യും.ജോൺഫെർണാണ്ടസ് എം.എൽ.എ.സാജുനവോദയ,പയ്യന്നൂർമുരളി,ബോബൻ നെടുംപറമ്പിൽ,മരിയപ്രിൻസ്,രാജീവൻമമ്മളി,പ്രദീപ് നീലാംബരി,വത്സൻ നിസരി,സാജൻ പളളുരുത്തി,കണ്ണൂർവാസുട്ടി തുടങ്ങിയവർപങ്കെടുക്കും.അനശ്വര നാടകനടൻഎം.ആർ.രവി,എം.കെ.കൃഷ്ണൻകുട്ടി,എ.ജെ.ജോസഫ് എന്നിവരെ ആദരിക്കൽചടങ്ങും നടക്കും.

7ന് വൈകീട്ട് കോഴിക്കോട് സങ്കീർത്തനയുടെ "വേനലവധി ",

8ന് കൊല്ലം അയനംതീയേറ്റേഴ്സിന്റെ "ഇത് ധർമ്മഭൂമി"യാണ്,

9ന് വളളുവനാട് ബ്രമ്ഹയുടെ "പാട്ടുപാടുന്നവെളളായി",

10കോഴിക്കോട് നാടകസഭയുടെ"പഞ്ചമിപെറ്റ പന്തിരുകുലം",

11ന് തിരുവനന്തപുരം സംസ്കൃതിയുടെ "ജീവിതപാഠം",

12ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ "നമ്മളിൽ ഒരാൾ",

13ന് തിരുവനന്തപുരം സൗപർണ്ണികയുടെ" ഇതിഹാസം"