ആലുവ: കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയത് ഒറ്റ ഷെഡ്യൂൾ മാത്രം. മറ്റ് ഡിപ്പോകളിൽ നിന്നുള്ള ആറ് ബസുകളും ആലുവ ഡിപ്പോയിലെത്തി. ഇവയും ചേർത്താൽ ഏഴ് ഷെഡ്യൂളുകളിൽ മാത്രമാണ് സർവീസ് ഉണ്ടായിരുന്നത്.

83 ഷെഡ്യൂളുകളാണ് ആലുവയിലുള്ളത്. ഇതിൽ 61 ഷെഡ്യൂളുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ആലുവയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന മൂന്ന് ദീർഘദൂര ബസുകളും സർവീസ് നടത്തിയില്ല. പറവൂർ ചെയിൻ സർവീസ്, പെരുമ്പാവൂർ ടൗൺ ടു ടൗൺ സർവ്വീസുകൾ പൂർണമായും മുടങ്ങി. തൃപ്പൂണിത്തുറ, ചേർത്തല ഭാഗത്തേക്കുമുള്ള യാത്രക്കാരും ബദൽ മാർഗ്ഗങ്ങൾ തേടേണ്ടിവന്നു. വൈകുന്നേരത്തെ തിരക്കുള്ള സമയത്ത് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ ബസ് കിട്ടാതെ ഏറെ വലഞ്ഞു. അതേസമയം സമരമില്ലാത്ത മറ്റിടങ്ങളിലെ ബസുകൾ ആലുവ ഡിപ്പോ വഴി സർവീസ് നടത്തി.