പെരുമ്പാവൂർ: വേങ്ങൂർ മാർ കൗമ സുറിയാനി പള്ളിയുടെ ശതോത്തര കനക ജൂബിലിയുടെ മുന്നോടിയായി ഇടവകയിലെ 150പേർ അണിനിരന്ന മാർഗംകളി പള്ളിമുറ്റത്ത് അരങ്ങേറി. പള്ളിയുടെ വാർഷികം പ്രമാണിച്ച് നടന്ന വിളംബര ഘോഷയാത്രയുടെ സമാപനത്തോടെയാണ് മാർഗം കളിക്ക് തുടക്കമായത്. വിളംബര ഘോഷയാത്രയുടെ പതാക മെത്രാപ്പൊലീത്ത മാത്യൂസ് മോർ അഫ്രേംതിരുമേനിയിൽ നിന്ന് പള്ളി ട്രസ്റ്റിമാരായ വി.വി. കുര്യാക്കോസ് വാളേംകോട്ട്,പി. വി. സാജൻ പൊട്ടക്കൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി മാർ കൗമ യൂത്ത് അസ്സോസിയേഷൻ സെക്രട്ടറികൂടിയായ ജാഥ ക്യാപ്റ്റൻ ബാബു പോളിന് കൈമാറി.തുടർന്ന് പള്ളി വികാരിഫാ. ഗീവറുഗീസ് മണ്ണാറമ്പിലും,മുൻ എം. എൽ. എ സാജുപോളും ചേർന്ന് വിളംബര ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇടവകയിലെ പ്രദേശങ്ങൾ ചുറ്റി സഞ്ചരിച്ച് വൈകിട്ട് പള്ളി മുറ്റത്ത് സമാപിച്ചു.ഇതിന് ശേഷമായിരുന്നു മാർഗം കളി.പരിശീലക ജെന്നി സാജു താണാട്ടുകുടിയുടെ നേതൃത്വത്തിൽ പള്ളി വികാരി ഫാ.ഗീവറുഗീസ് മണ്ണാറമ്പിൽ,ട്രസ്റ്റിമാരായ സജി പോൾ അതിരമ്പുഴ,എൽദോ മാത്യുസ് ചിറങ്ങര,ജിൻസി സാബു താണിക്കാമറ്റം എന്നിവരുടെ ആശീർവാദത്തോടെയായിരുന്നു മാർഗം കളി .