tir
അമ്വത സ്കൂർ ഒഫ് ആർട്സ് ആൻഡ് സയൻസിൽ മലയാളഭാഷ ദിനാചരണത്തിന്റെ ഭാഗമായി തിരുവാതിര അരങ്ങേറിയപ്പോൾ

കൊച്ചി: അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസിലെ കേരളപ്പിറവി- മലയാള ദിനാചരണം ബ്രഹ്മസ്ഥാന ക്ഷേത്രം ഓഡിറ്റോറിയത്തിൽ നോവലിസ്റ്റും അമൃതകീർത്തി പുരസ്കാര ജേതാവുമായ കെ.ബി.ശ്രീദേവി ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.യു.കൃഷ്ണകുമാർ വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. മലയാളം അദ്ധ്യാപകൻ ചന്ദ്രൻ പെരുമുടിയൂർ മലയാളദിന സന്ദേശം നൽകി. രക്തദാന ക്യാമ്പ്, കേരളത്തിന്റെ സാസ്കാരിക പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോ പ്രദർശനം, തിരുവാതിര എന്നിവയും അരങ്ങേറി.