mathachan
കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപയുടെ സമ്മാന ടിക്കറ്റ് പൂണോളി മാത്തച്ചൻ കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് സെക്രട്ടറിയെ ഏൽപ്പിക്കുന്നു

കാലടി: കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപയുടെ സമ്മാനം കാലടി സ്വദേശിക്ക് ലഭിച്ചു. പൂണോളി വീട്ടിൽ മാത്തച്ചനാണ് ഭാഗ്യവാൻ. കെ.കെ.726717 എന്ന ടിക്കറ്റിനാണ് സമ്മാനം. കാരുണ്യയുടെ 420-മത് നറുക്കെടുപ്പിനുള്ള ടിക്കറ്റ് കാലടി - അങ്കമാലി റൂട്ടിലെ ഭദ്ര ലോട്ടറീസിൽ നിന്ന് ഏജന്റ് ജോയിയാണ് മാത്തച്ചന് നൽകിയത്. സമ്മാന ടിക്കറ്റ് കാഞ്ഞൂർ റൂറൽ സഹകരണ ബാങ്കിൽ ഏൽപ്പിച്ചു. കർഷകനാണ് മാത്തച്ചൻ.