puerjan-kpcc-paravur-
പുനർജനി പദ്ധതിയിൽ കെ.പി.സി.സി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : പുനർജനി പദ്ധതിയിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം വാഴേപ്പറമ്പിൽ ചന്ദ്രബോസിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. കെ.പി. ധനപാലൻ, വത്സല പ്രസന്നകുമാർ, കെ.എ. അഗസ്റ്റിൻ, എം.ടി. ജയൻ, പി.ആർ. സൈജൻ, എ.ഐ. നിഷാദ്, വസന്ത് ശിവാനന്ദൻ, എം.ഡി. ദിലീപ്കുമാർ, പി.സി. നീലാംബരൻ തുടങ്ങിയവർ പങ്കെടുത്തു.