പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്താഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി എം.എൻ.മധു ഉദ്ഘാടനം ചെയ്തു.ശിവദത്ത് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.സുമേഷ്, എസ്.ആർ.ബിജു, എൻ.എൽ. ജെയിംസ്, കെ.പി.കൃഷ്ണദാസ്,ജെസി സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു.