പറവൂർ: മദ്യപിച്ച് സ്വകാര്യബസ് ഓടിച്ച സ്വകാര്യ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം - ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആറ്റുപറമ്പത്ത് ബസിലെ ഡ്രൈവർ തളിക്കുളം ചെത്തിക്കാട്ട് വീട്ടിൽ സജിത്തിനെ (42) ആണ് പറവൂർ പൊലീസ് അറസ്റ്റുചെയ്തത്. കെ.എം.കെ കവലയിൽ വച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ പിടികൂടിയത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.