കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടത്തുന്ന മനുഷ്യക്കൊല അവസാനിപ്പിക്കണമെന്നും മാവോയിസ്റ്റുകളുടെ കൊലപാതകം സംബന്ധിച്ച് സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.ചെയർമാൻ തമ്പാൻ തോമസ് അദ്ധ്യക്ഷനായി. കായിക്കര ഷംസുദ്ദിൻ, മനോജ്.ടി.സാരംഗ് , പി.എ. അലക്സാണ്ടർ,ടോമി മാത്യു, ജോൺ പെരുവന്താനം തുടങ്ങിയവർ സംസാരിച്ചു.