പറവൂർ : നവീകരിച്ച കെ.എസ്.എഫ്.ഇ പറവൂർ പ്രധാന ശാഖയുടെ ഓഫീസ് നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി രാജു ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ ഡയറക്ടർ വി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, എം.ജെ. രാജു, എസ്. ജയകൃഷ്ണൻ, ജില്ലാ റീജിയണൽ മാനേജർ എസ്.എസ്. ലില്ലി, ബ്രാഞ്ച് മാനേജർ ശ്യാംലാൽ തുടങ്ങിയവർ സംസാരിച്ചു.