കോലഞ്ചേരി: 'ടൈം ബോബ് ' ഉറവിടം കണ്ടെത്താൻ ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങി. പൊലീസിന്റെ പരിധിയിൽ വരുന്നതല്ല ഈ ടൈം ബോംബ്. കോലഞ്ചേരി മേഖലയിലെ വിവിധ സ്കൂൾ പരിസരങ്ങളിൽ ടൈം ബോബെന്ന പേരിൽ വ്യാപകമായി വിറ്റഴിക്കുന്ന മിഠായിക്കെതിരെയാണ് പരാതി.
കുട്ടികൾ വാങ്ങുന്ന മിഠായിയാണെങ്കിലും ലേബലിൽ തലയോട്ടി ചിഹ്നമുള്ളത് തെറ്റായ സന്ദേശം കുട്ടികളിലേയ്ക്കെത്തുമെന്ന സംശയവും രക്ഷിതാക്കൾക്കുണ്ട്.
സാമ്പിളെടുത്ത് പരിശോധനയ്ക്കയക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.
'ടൈം ബോംബ് '
പുളിരസമുള്ള ബബിൾഗം ഇനത്തിൽ പെട്ട ഒരു മിഠായിയാണ്.കഴിച്ചവരിൽ ചിലർക്ക് തല പെരുപ്പും, ഉറക്കവും ഉണ്ടായതായി പറയുന്നു.
സ്കൂളുകൾക്ക് സമീപമുള്ള കടകളിൽ വ്യാപകമായി വിറ്റഴിക്കുന്ന മിഠായി ഒരിക്കൽ വാങ്ങിയവർ വീണ്ടും വാങ്ങി കഴിക്കുന്നതായി ശ്രദ്ധയിൽ പെട്ട രക്ഷിതാക്കളാണ് മിഠായിയെകുറിച്ച് സംശയമുന്നയിച്ചത്.
നാല് വർഷമായി വിപണിയിലുണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇതു വരെ പരാതി ലഭിച്ചിട്ടില്ലെന്നും തിരുവാണിയൂരിലെ ഹെൽത്ത് ഇൻസ്പെക്ർ കെ.കെ സജി പറഞ്ഞു.