കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം, ഗുരുവന്ദനം, സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു. കലാമണ്ഡലം കൽപ്പിത സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. സി എം കുര്യാക്കോസ്, എം.ജി സർവകലാശാല ഗാന്ധിയൻ പഠനവിഭാഗം മുൻ മേധാവി ഡോ. എം പി മത്തായി, കവി ജയകുമാർ ചെങ്ങമനാട്. പ്രൊഫ. ജോയി സി ജോർജ്, ജോയി പി. ജേക്കബ്, ഡോ. പോൾ വർഗീസ്, ഫാ. ജേക്കബ് കുര്യൻ, റെജി എം പോൾ, പി .പി മിനിമോൾ, കെ. ഐ ജോസഫ്, ജിൻസി കെ. ബേബി എന്നിവർ സംസാരിച്ചു. സ്‌കൂളിലെ മുൻ അദ്ധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നേടിയ എ. അമ്പിളി, മികച്ച വാളന്റിയർക്കുള്ള അവാർഡ് ലഭിച്ച അലൻ സി ജോർജ് എന്നിവരെയും മികച്ച കർഷകരെയും അനുമോദിച്ചു.