കൊച്ചി: ഗർഭസ്ഥ ശിശുചികിത്സയുടെ കാര്യത്തിൽ കേരളം വളരെയധികം പുരോഗമിച്ചിരിക്കുന്നുവെന്ന് ഫീറ്റൽ കാർഡിയോളജി ചികിത്സയിൽ പ്രശസ്തയായ പ്രൊഫ. ലിൻഡ്‌സെ അലൻ പറഞ്ഞു. അപായ സാദ്ധ്യതയുള്ള ഗർഭധാരണത്തെക്കുറിച്ചും ഗർഭസ്ഥ ശിശുചികിത്സയിലെ നൂതന പ്രവണതകളെക്കുറിച്ചുമുള്ള ദേശീയ സെമിനാർ സൈമർ പെരിക്കോൺ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സൈമർ കടന്നുവന്ന വഴികളിലൂടെ പെരികോണിന്റെ ഒമ്പതാമത് സെമിനാറിൽ നിൽക്കുമ്പോൾ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഓർഗനൈസിംഗ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.കെ.കെ. ഗോപിനാഥ് പറഞ്ഞു. പ്രൊഫ. ലിൻഡ്‌സെ അലൻ, ഡോ.അശോക് ഖുറാന, ഡോ. ബി.എസ്. രാമമൂർത്തി, ഡോ.ബിമൽ സഹാനി, ഡോ. ഇന്ദ്രാണി സുരേഷ്, ഡോ. മോഹിത് ഷാ, ഡോ. സുരേഷ് ശേഷാദ്രി തുടങ്ങിയവർ ക്ലാസ് നയിച്ചു. പെരിക്കോൺ വൻ വിജയമാക്കി ഇനിയും മുന്നോട്ടു കൊണ്ടുപോകുവാൻ സൈമർ പ്രതിജ്ഞാബദ്ധമാണെന്ന് ഓർഗനൈസിംഗ് കോ ചെയർപേഴ്‌സണായ ഡോ. പരശുറാം ഗോപിനാഥ് അറിയിച്ചു.

ഓർഗനൈസിംഗ് സെക്രട്ടറി ഡോക്ടർ മീനു ബത്ര പരശുറാം, ഡോ. ഗ്രേസി തോമസ്, സൈമർ ഫെർട്ടിലിറ്റി ക്ലിനിക്കിലെ കൺസൾട്ടന്റ് ഒബ്‌സ്ട്രിഷ്യൻ ഡോ. ബിജോയ് ബാലകൃഷ്ണൻ, ഡോ.ഗ്രേസി തോമസ് തുടങ്ങിയവർ പങ്കെടുത്തു. സൈമർ ഫെർട്ടിലിറ്റി ക്ലിനിക്കിലെ ഡോക്ടർമാരായ ഡോ.രമ്യ, ഡോ. സുനിൽ എന്നിവർ മികച്ച പ്രബന്ധാവതരണത്തിന് അവാർഡുകൾ നേടി.