ആലുവ: 2020 വർഷത്തേക്കുള്ള ലേബർ രജിസ്‌ട്രേഷൻ എടുക്കാത്തതും പുതുക്കാത്തതുമായ എല്ലാ സ്ഥാപന ഉടമകളും രജിസ്‌ട്രേഷൻ എടുക്കുന്നതിനും നിലവിലുള്ള രജിസ്‌ട്രേഷൻ പുതുക്കുന്നതിനുമുള്ള അപേക്ഷ ആലുവ അസി. ലേബർ ഓഫീസിൽ സമർപ്പിച്ച് പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കണമെന്ന് ആലുവ അസി. ലേബർ ഓഫീസർ ജയചന്ദ്രൻ അറിയിച്ചു. കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്‌ട്രേഷൻ പുതുക്കാത്തതിന് 5000 രൂപ കോടതി മുഖേന പിഴ ഈടാക്കുന്നതിനും കൂടാതെ രജിസ്‌ട്രേഷൻ പുതുക്കാത്ത ഓരോ ദിവസത്തിനും 250 രൂപ വീതം പിഴ ഈടാക്കുന്നതിനും നിയമപ്രകാരം വ്യവസ്ഥയുള്ളതാണ്. സ്ഥാപന ഉടമകൾ രജിസ്‌ട്രേഷൻ എടുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ച് നിയമ നടപടികൾ ഒഴിവാക്കണം.