ആലുവ: ആർ.സി.ഇ.പി കരാർ റദ്ദാക്കണമെന്നും കാർഷികകടങ്ങൾ എഴുതിത്തള്ളണമെന്നും ഡോ. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭ സംഘടിപ്പിച്ച ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഇ. പരീത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ടി.എൻ.സോമൻ, വിശ്വനാഥൻ, ഗോപി എന്നിവർ സംസാരിച്ചു.