കൊച്ചി: ആർ.സി.ഇ.പി കരാർ രാജ്യ താല്പര്യത്തിന് എതിരാണെന്ന് കെ.എം ദിനകരൻ പറഞ്ഞു. ആർ.സി.ഇ.പി കരാറിനെതിരെ അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പങ്കാളിത് രാജ്യങ്ങൾ കയറ്റുമതി ഇറക്കുമതി ചുങ്കം കുറയ്ക്കുകയോ,പൂർണമായും എടുത്തുകളയുകയോ വേണമെന്നതാണ് എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളിലെയും പോലെ ആർ.സി.ഇ.പി ലക്ഷ്യമിടുന്നത്.കിസാൻ സഭ ജില്ലാ എസ്‌.സി.അംഗം പി.കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എ.പി ഷാജി,കെ.കെ പവിത്രൻ,അഡ്വ.ടെന്നിസൺ കോമത്ത്,എ .ആർ പ്രസാദ്,അഡ്വ.പി.എെ.കെ പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.