കോതമംഗലം: ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ മാസച്ചതയ പൂജയും ആത്മീയ പ്രഭാഷണവും നാളെ രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകളോടെ നടക്കും. രാവിലെ 10ന് നടക്കുന്ന ആത്മീയ പ്രഭാഷണത്തിലും പ്രസാദ ഊട്ടിലും മുഴുവൻ വിശ്വാസികളും എത്തണമെന്ന് ക്ഷേത്രം കൺവീനർ പി.വി. വാസു അറിയിച്ചു.