ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ കീഴിലുള്ള ശ്രീനാരായണ ധർമ്മപഠനകേന്ദ്രം പ്രഭാഷണ പരിശീലന കളരി യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ കെ.വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യആചാര്യൻ ചേന്ദമംഗലം പ്രതാപൻ മോഡറേറ്ററായിരുന്നു. യൂണിയൻ കൗൺസിലറായ കെ. കുമാരൻ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു. ടി.ആർ. ബാബു സംസാരിച്ചു.