കൊച്ചി: പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന ബോധവത്ക്കരണ പരിപാടികൾക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻകൈ എടുക്കുമെന്ന് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.രാജീവ് ജയദേവൻ, സെക്രട്ടറി ശാലിനി സുധീന്ദ്രൻ എന്നിവർ പറഞ്ഞു. പ്ലാസ്റ്റിക്കുകൾ കത്തുമ്പോൾ ഉണ്ടാകുന്ന വിഷവാതകങ്ങൾ പരിസ്ഥിതിയ്ക്കും മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ഒരുപോലെ ദോഷകരമാണ്. ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് റെസിഡന്റ് അസോസിയേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ തുടങ്ങി ഏതെങ്കിലും ഏജൻസിയെ ഏല്പിക്കണമെന്ന് ഡോ. രാജീവ് പറഞ്ഞു.