ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : മലയാള ഭാഷാ വാരാചരണം 'നൂതന സാങ്കേതിക വിദ്യ ഭാഷയിൽ വരുത്തുന്ന മാറ്റങ്ങൾ' എന്ന വിഷയത്തിൽ ഡോ. വിധു നാരായണന്റെ പ്രഭാഷണം. വൈകിട്ട് 5.30 ന്, ഇടപ്പള്ളി നൃത്താസ്വാദക സദസിന്റെ വിവിധ പരിപാടികൾ. 6.30 ന്
ഫൈൻ ആർട്‌സ് ഹാൾ : ലേപമുദ്രജെനയുടെ ഒഡിസി, ഹരിയും ചേതനയും അവതരിപ്പിക്കുന്ന കഥക്. വൈകിട്ട് 6 ന്
എറണാകുളത്തപ്പൻ ഗ്രൗണ്ട് : 'ഓഷ്യനോസ്' അണ്ടർവാട്ടർ ടണൽ എക്‌സ്‌പോ. വൈകിട്ട് 3 ന്
നെട്ടേപ്പാടം സത്സംഗം മന്ദിരം : വനിതകൾക്ക് വേണ്ടി രാമ ഗീതാക്ലാസും ഭഗവദ്ഗീതാ ക്ലാസും. രാവിലെ 10 ന് സ്വാമി സത്യാന്ദ സരസ്വതി നടത്തുന്ന വിവേക ചൂഡാമണി ക്ലാസ്. വൈകിട്ട് 6 ന്
എറണാകുളം കോളേജ് സബ് ഡിവിഷൻ കാര്യാലയം : ഭരണഭാഷാവാരാഘോഷം സമ്മേളന ഉദ്ഘാടനവും മുഖ്യപ്രഭാഷണവും സി.രാധാകൃഷ്ണൻ. 2 ന്
ഇടപ്പള്ളി രമണമന്ദിരം : ശ്രീ രമണ മഹർഷി ഭക്ത സമിതി സത്സംഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ജയശ്രീ സുകുമാരന്റെ പ്രഭാഷണം 'ഉള്ളത് നാൽപത്' രാവിലെ .10 ന്
ഹോട്ടൽ റിനൈ പാലാരിവട്ടം : സാബു യേശുദാസിന്റെ 'എഴുതാപ്പുറങ്ങൾ' പുസ്തക പ്രകാശനം, പ്രതാപ് പോത്തൻ, ബസേലിയൂസ് മർത്തോമ്മ പൗലോസ് രണ്ടാമൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ. വൈകിട്ട് 5 ന്