കൊച്ചി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മത്സ്യകൃഷിയിൽ പ്രായോഗിക പരിശീലനം നൽകുന്ന പരിപാടി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ് ) ആരംഭിച്ചു. നാലു ദിവസം നീളുന്ന പരിപാടി വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 50 കർഷകരാണ് പങ്കെടുക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് മത്സ്യകൃഷി തുടങ്ങുന്നതിന് ആവശ്യമായ മീൻകുഞ്ഞുങ്ങളെയും മറ്റ് സാധന സാമഗ്രികളും നൽകുമെന്ന് ഡോ.രാമചന്ദ്രൻ പറഞ്ഞു. ഫിഷറീസ് ഫാക്കൽറ്റി ഡീൻ ഡോ.റിജി ജോൺ അദ്ധ്യക്ഷനായി.