തൃക്കാക്കര: തൃക്കാക്കര നഗരസഭ കൊല്ലംകുടിമുഗൾ-ഭാരതമാതാ കോളേജ് റോഡ് നഗരസഭ ആക്ടിംഗ് ചെയർമാൻ കെ.ടി എൽദോ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന മെഹർ അലി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ സി.എ നിഷാദ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിജോ ചിങ്ങംതറ,എം.എം നാസർ,കൗൺസിലർമാരായ സി.പി സാജൽ,ആന്റണി പരവര,പി.എം യൂസഫ്,എൻ.കെ പ്രദീപ്,കെ.എ നജീബ്,നിഷബീവി,സെക്രട്ടറി പി.എസ് ഷിബു,മുനിസിപ്പൽ എൻജിനീയർ എസ്.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.44 ലക്ഷം രൂപ മുടക്കിയാണ് ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.