കോതമംഗലം: യാക്കോബായ വിഭാഗത്തിന്റെ കാര്യത്തിൽ നീതി നടപ്പാക്കുന്നില്ലെന്നതാണ് സത്യമെന്ന് അഡ്വ. ജയശങ്കർ പറഞ്ഞു. നിയമത്തിന് അപ്പുറം നീതി എന്നൊരു വാക്കുണ്ട്. ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസമായി നടത്തിവന്ന ദേശ സംരക്ഷണ രഥയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയശങ്കർ. യൂറോപ്യൻ രാജ്യങ്ങളിൽ നീതിക്കപ്പുറം നിയമം മാത്രമാണ് നടപ്പാക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കാലമിത്രയും പിന്നിട്ടിട്ടും ഇവിടെയും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. യാക്കോബായ വിശ്വാസികൾക്ക് ഇത് പീഡാനുഭവ കാലമാണ്. സംയമനത്തോടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ജയശങ്കർ പറഞ്ഞു.തങ്കളത്തു നിന്നും ആരംഭിച്ച രഥയാത്രയക്ക് വിവിധ സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ നേതൃത്വം നൽകി
കെ.എസ് ആർ ടി സി ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൺ മഞ്ജു സിജു അദ്ധ്യക്ഷത വഹിച്ചു.കെ.പി.ബാബു, കെ.എ. നൗഷാദ്, പി.എ.സോമൻ, ഷിബു തെക്കുംപുറം,അഡ്വ.മാത്യു ജാേസഫ്,
പ്രഫ.ബേബി എം.വർഗീസ്, എ.ജി.ജോർജ്, ടി.യു.കുരുവിള, അബു മൊയ്തീൻ,അഷറഫ് പ്രവാസി, എ.ടി.പൗലോസ്, എബി എബ്രഹാം, ഷെമീർ പനയ്ക്കൻ, ടീന മാത്യു, എൻ.സി.ചെറിയാൻ, അനൂപ് ഇട്ടൻ, ജയ്‌സൻ ദാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.