കൊച്ചി: അയ്യപ്പഭക്തർ കെട്ടുനിറയ്ക്കുന്ന ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പ്ളാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കണമെന്ന് ഐ.ജി. പി.വിജയൻ പറഞ്ഞു. അയ്യപ്പന്റെ പൂങ്കാവനത്തെ മാലിന്യവിമുക്തമാക്കുന്നവർക്ക് മോക്ഷപ്രാപ്തിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലമകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനത്തിന്റെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല അവലോകനയോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പി.വിജയൻ. എറണാകുളം ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് യോഗം ഉദ്‌ഘാടനം ചെയ്തു. വിവിധ സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഈ മണ്ഡലകാലത്ത് ശബരിമലയെ മാലിന്യവിമുക്തമാക്കുമെന്ന് യോഗം തീരുമാനിച്ചു