കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ പുസ്തകോത്സവവും സാസ്കാരികോത്സവവും നാളെ വൈകിട്ട് 3 ന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് രക്ഷിതാക്കളും കുട്ടികളും ചേർന്ന് അവതരിപ്പിക്കുന്ന പാട്ടുകൂട്ടം. വ്യാഴാഴ്ച വൈകിട്ട് 3 ന് നടക്കുന്ന കവിതാസായാഹ്നം കവി പവിത്രൻ തീക്കുനി ഉദ്‌ഘാടനം ചെയ്യും.തുടർന്ന് ജയചന്ദ്രൻ കടമ്പനാട് അവതരിപ്പിക്കുന്ന നാടൻപാട്ട്, വെള്ളിയാഴ്ച വൈകിട്ട് 3 ന് നാടകോത്സവം ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്യും. തുടർന്ന് തെക്കൻ പറവൂർ നാടകസംഘത്തിന്റെ ഒറ്റയാൾ നാടകം.'കഞ്ഞി കുടിച്ചിട്ടു പോകാം'. രചന.സംവിധാനം. തിലകൻ പൂത്തോട്ട. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സാസ്കാരികോത്സവം കെ.ജയകുമാർ ഉദ്‌ഘാടനം ചെയ്യും.അഡ്വ.എം.സ്വരാജ് എം.എൽ.എ അദ്ധ്യക്ഷനാകും. കവി സുമേഷ് കൃഷ്ണൻ മുഖ്യാതിഥിയാകും. തുടർന്ന് സംഘവേദി ഉദയംപേരൂർ അവതരിപ്പിക്കുന്ന നാടകം 'മത്തായിയുടെ മരണം'. രചന.ജോൺ ഫെർണാണ്ടസ് എം.എൽ.എ, സംവിധാനം.എം.ജി.ഉദയൻ. .