കൊച്ചി: ആർ.സി.ഇ.പി കരാറിൽ ഇന്ത്യ ഒപ്പിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്.

കാർഷിക വാണിജ്യ മേഖലയിലടക്കം കരാർ ദോഷകരമായി ബാധിക്കുമെന്ന വാദഗതി അംഗീകരിച്ച് ജനവികാരം മാനിച്ച പ്രധാനമന്ത്രിയോട് ഇന്ത്യൻ ജനത കടപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ജോയി എളമക്കരയുടെ അദ്ധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കർഷക യൂണിയൻ നടത്താനിരുന്ന പ്രക്ഷോഭ പരിപാടികൾ മാറ്റിവയ്ക്കാൻ യോഗം തീരുമാനിച്ചു.