കൊച്ചി: ആർ.സി.ഇ.പി കരാറിൽ ഇന്ത്യ ഒപ്പിടരുതെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ എറണാകുളം ടെലിഫോൺ എക്‌സ്‌ചേഞ്ചിനു മുന്നിൽ സത്യഗ്രഹം നടത്തി.സംസ്ഥാന സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.പി. ഷാജി, കെ.കെ പവിത്രൻ, ടെന്നിസൺ കോമത്ത്, എ.ആർ പ്രസാദ്, പി.വി.കെ പ്രകാശൻ, സി.സി സിദ്ധാർത്ഥൻ തുടങ്ങിയവർ പ്രസംഗിച്ചു.