കൊച്ചി: പൊതുമേഖലാ എണ്ണ കമ്പനിയായ ബി.പി.സി.എല്ലിനെ വിൽക്കരുതെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന ധർണകൾ സംഘടിപ്പിച്ചു.തൃപ്പൂണിത്തുറയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി. എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. സി.എൻ. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി.ആർ. റെനീഷ് അദ്ധ്യക്ഷത വഹിച്ചു.
പെരുമ്പാവൂരിൽ ജില്ലാ ട്രഷറർ പി.ആർ.മുരളീധരൻ, കാക്കനാട്ട് ജില്ലാ വൈസ് പ്രസിഡന്റ് സി.ഡി. നന്ദകുമാർ, ആലുവയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ. വർഗീസ്, കോതമംഗലത്ത് ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. ഉണ്ണിക്കൃഷ്ണൻ, മൂവാറ്റുപുഴയിൽ ജില്ലാ കമ്മിറ്റിയംഗം എം.ജി. അജി, പിറവത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. അലി അക്ബർ, കോലഞ്ചേരിയിൽ ജോയിന്റ് സെക്രട്ടറി പി.എൻ. സീനുലാൽ, നടക്കാവിൽ ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയൻ മുൻ പ്രസിഡന്റ് സി.ബി. വേണുഗോപാൽ, പാലാരിവട്ടത്ത് ബെഫി സംസ്ഥാന സെക്രട്ടറി എസ്.എസ്. അനിൽ, തോപ്പുംപടിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം. അനിൽകുമാർ, പുതുവൈപ്പിൽ ജില്ലാ വൈസ് പ്രസിഡന്റ് എ.പി.ലൗലി , കൊങ്ങോർപ്പിള്ളിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ.ബോസ്, പറവൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ്. കൃഷ്ണമൂർത്തി എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.