കൊച്ചി: ഒർണ കൃഷ്ണൻകുട്ടി രചിച്ച 'പുലയരുടെ ചരിത്രം ഒരു പഠനം' എന്ന പുസ്തകം എറണാകുളം ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് ഡോ.എൻ.വി. ശശിധരൻ നോവലിസ്റ്റ് നാരായന് നൽകി പ്രകാശനം ചെയ്യ്തു.

ആർക്ക് മാസിക ചീഫ് എഡിറ്റർ എ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്, എം.ജി. ട്രസ്റ്റ് ചെയർമാൻ പി.വി.കൃഷ്ണൻകുട്ടി, പി.കെ.ശാന്തമ്മ, സുരേഷ് കീഴില്ലം എന്നിവർ സംസാരിച്ചു.