കൊച്ചി: എറണാകുളം മെഡിക്കൽ സെന്ററിലെ ഇ.എൻ.ടി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 9 ന് (ശനി ) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ തലകറക്കമുള്ളവർക്ക് സൗജന്യ പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു. രോഗനിർണയത്തിന് ആവശ്യമായ വെസ്റ്റിബുലാർ നിർണ്ണയ പരിശോധന സൗജന്യമായിരിക്കും. ശ്രവണ നിർണയ പരിശോധനകൾക്കും തുടർചികിത്സയിലും ഇളവ് ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 0484 2907000