east-road
മലയാറ്റൂർ ഈസ്റ്റ് കോളനി റോഡിലെ വെള്ളക്കെട്ട്

കാലടി: മല-നീലിശ്വരം ഗ്രാമ പഞ്ചായത്തിലെ ഈസ്റ്റ് കോളനി റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് മൂലം കോളനിവാസികളുടെ ജീവിതം ദുസ്സഹമായി.ചെറിയ മഴ പെയ്താൽ പോലും കനത്ത വെള്ളക്കെട്ടാണ് ഈ റോഡിൽ അനുഭവപ്പെടുന്നത്. കാനകളുടെ നിർമ്മാണം നടത്താത്തതിനാൽ റോഡരികിലെ താഴ്ന്ന വീടുകളിലേക്ക് വെള്ളം കയറുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.മലയാറ്റൂൂർ - കാടപ്പാറ റോഡിലൂടെയും, സെബിപുരം റോഡിലൂടെയും ഒഴുകിയെത്തുന്ന മഴവെള്ളം കോളനിയിലും , റോഡിലും കെട്ടി നിൽക്കുന്നതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയാത്ത സാഹചര്യമാണ്.

#പഞ്ചായത്ത് നടപടി എടുക്കുന്നില്ല

മൂന്ന് വർഷക്കാലമായി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. രാഷ്ട്രിയ പകപോക്കലിന്റെ ഭാഗമായിട്ടാണ് കോളനി നിവാസികളോട് ഈ ക്രൂരതയെന്ന് നാട്ടുകാരായ പി.പി.പരമേശ്വരൻ, പി.വി.രാജു എന്നിവർ പരാതിപ്പെട്ടു.

#ശാശ്വതമായ പരിഹാരം കാണണം

അടിയന്തിരമായി ഈ റോഡ് നവീകരിച്ച് കാനകൾ നിർമ്മിച്ച് രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.