കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി നഗരസഭാ കവാടത്തിൽ ഇന്ന് രാവിലെ 11ന് ധർണ നടത്തും. നഗരസഭയിലെ അധികാരവടംവലിക്കും അഴിമതിക്കും നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ധർണ. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ട്രഷറർ വേണുഗോപാൽ, അർജുൻ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിക്കും.