കാലടി: രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാൻ ശ്രീശങ്കരാ പാലത്തിന് സമാന്തരപാലം അനിവാര്യമാണെന്നും ഇതിനുള്ള ഫണ്ട് സർക്കാർ തനത് പദ്ധതിയിൽ നിന്ന് വകയിരുത്തണമെന്നും ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. പാലവും ബൈപ്പാസ് റോഡും നിർമ്മിക്കാൻ ജനഹിതമനുസരിച്ച് സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. സേവ് പീപ്പിൾസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കാലടിയിൽ നടന്ന ജനകീയ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. ജോസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

എം.എൽ.എമാരായ റോജി എം.ജോൺ, അഡ്വ. എൽദോസ് കുന്നപ്പിള്ളി, ജനറൽ കൺവീനർ എം.കെ. സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദാ മോഹൻ, സാംസൺ ചാക്കോ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ, ഫാ.ഡോ. ജോൺ പുതുവ, പ്രൊഫ.എ.സുബ്രഹ്മണ്യ അയ്യർ, ഇമാം അൽ അഹസനി എന്നിവർ പ്രസംഗിച്ചു. ആക്ഷൻ കൗൺസിൽ അംഗങ്ങളായ സി.വി. ശശി, ഡേവീസ് കല്ലൂക്കാരൻ, കെ.ഡി. ഷാജി, സി.കെ. അൻവർ, കെ.എൻ.ചന്ദ്രപ്രകാശ്, തങ്കച്ചൻ തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.