അങ്കമാലി: ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടർ 16 ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് നടത്തി. പതിനാറ് ടീമുകൾ പങ്കെടുത്തു. കാരമറ്റം എഫ്.സി ഒന്നും കളമശേരി എഫ്.സി രണ്ടും സ്ഥാനം നേടി. അനുമോദന യോഗത്തിൽ മേഖലാ പ്രസിഡന്റ് എം.എസ്. പ്രവീൺ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.പി. അനീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി റോജിസ്‌ മുണ്ടപ്ലാക്കൽ, പഞ്ചായത്ത് അംഗം മേരി ആന്റണി, ജോണി മൈപ്പാൻ, അനൂപ്ആന്റണി എന്നിവർ സംസാരിച്ചു.