അങ്കമാലി: വിശ്വജ്യോതി സ്‌കൂളിൽ എട്ടുമുതൽ 11വരെ തീയതികളിൽ ഫാ. ജോൺ പൈനാടത്ത് എൻഡോവ്‌മെന്റ് ട്രോഫിക്കായുള്ള അഖില കേരള ബാസ്‌കറ്റ്‌ബാൾ ടൂർണമെന്റും ഫാ. ജോസ് പടയാട്ടി എൻഡോവ്‌മെന്റ് ട്രോഫിക്കായുള്ള
ക്രിക്കറ്റ് ടൂർണമെന്റും നടക്കും. കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുമുള്ള 11 ക്രിക്കറ്റ് ടീമുകളും 18 ബാസ്‌കറ്റ്‌ബാൾ ടീമുകളും പങ്കെടുക്കും. ലോക ഭിന്നശേഷി ക്രിക്കറ്റ് ടൂൺമെന്റിൽ ഇന്ത്യയ്ക്കവേണ്ടി കളിച്ച അനീഷ് പി.രാജൻ എട്ടിന് ഉച്ചയ്ക്കശേഷം 2.30ന് ടൂർണമെന്റുകൾ ഉദ്ഘാടനം ചെയ്യും.ബാസ്‌കറ്റ്‌ബാൾ പരിശീലകൻ പി.ജെ. സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും.11ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം അങ്കമാലി മുനിസിപ്പൽ ചെയർപേഴ്‌സൺ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്യും.