അങ്കമാലി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 13ന് സെക്രട്ടേറിയറ് മാർച്ച് നടത്തുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.കെ. കുട്ടപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, ക്ഷേമനിധി നിയമം കാലോചിതമായി പരിഷ്‌കരിക്കുക , ക്ഷേമനിധി ഓഫീസുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, പെൻഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, പ്രസവാനുകൂല്യ കുടിശിക ഉടൻ വിതരണം ചെയ്യുക , തൊഴിൽവകുപ്പ് മന്ത്രി വാക്കുപാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. അസോ. നേതാക്കളായ എ.കെ. അശോകൻ, പി.പി. മത്തായി തുടങ്ങിയവരും പങ്കെടുത്തു.