അങ്കമാലി: ഐ.സി.ഐ.സി നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ വിദ്യാർത്ഥികളെ തുറവൂർ പൗരാവലിയുടെ നേത്യത്വത്തിൽ ആദരിച്ചു. യോർദ്ദനാപുരം പള്ളി മതബോധന ഹാളിൽ നടന്ന ചടങ്ങ് റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷിജോ കോനുപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. വെയ്റ്റ് കാറ്റഗറിയിൽ വിഷ്ണുമായ ജിജി ഗോൾഡ് മെഡലും ഡിയ കെ ഡെന്നി സിൽവർ മെഡലും സാംസൺ തോമസ് വെങ്കലുമാണ് നേടിയത്. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് വിദ്യാർത്ഥികളെ മെമന്റോ നൽകി ആദരിച്ചു. രക്ഷാപ്രവർത്തനത്തിലൂടെ ജീവൻ രക്ഷിച്ച അഖിൽ വിശ്വംഭരൻ, ജസ്റ്റിൻ പീറ്റർ എന്നിവരെയും ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, സിസ്റ്റർ ജയ റോസ്, നവ്യ റോസ്, ഷൈജൻ പാലാട്ടി കൂനത്താൻ, പി.വി ആൻറണി, വിൽസൺ പാലാട്ടി കൂനത്താൻ, മാർട്ടിൻ പി.എ, ബിജു പി.സി, അനൂപ് ഐപ്പ് എന്നിവർ പ്രസംഗിച്ചു.