tisat
ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ കലാ സാംസ്‌കാരിക മേളയായ അരങ്ങ് സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജൂഡ് ആൻ്റണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഫിസാറ്റ് 'അരങ്ങിന് ' സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജൂഡ് ആന്റണി ജോസഫ് തിരിതെളിച്ചു. കോളേജ് ചെയർമാൻ ഡോ. പോൾ മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി. ജോസ് വർഗീസ് രചിച്ച കാമ്പസ് ഡയറി എന്ന ആത്മകഥയുടെ പ്രകാശനം ജൂഡ് ആന്റണി ഡോ. പോൾ മുണ്ടാടനു കൈമാറി നിർവഹിച്ചു . പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക് , വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, ഡോ. കെ.എസ്.എം പണിക്കർ, ഡോ. സണ്ണി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.